മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം; ശബരിമല നട അടച്ചു
ശബരിമല: അയ്യപ്പഭക്തരുടെ ശരണംവിളികളാൽ മുഖരിതമായ ഒരു തീർത്ഥാടന കാലത്തിന് വിരാമം കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട അടച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് രാവിലെ 6:45-നാണ് നട അടച്ചത്.
പന്തളം രാജപ്രതിനിധി പുണർതംനാൾ നാരായണ വർമ്മയുടെ ദർശനത്തിന് ശേഷമാണ് നട അടയ്ക്കൽ ചടങ്ങുകൾ നടന്നത്.
പതിനെട്ടാം പടിയിറങ്ങി വന്ന ശേഷം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസന് കൈമാറി. വരും മാസങ്ങളിലെ പൂജകൾക്കുള്ള പണക്കിഴിയും ഇതിനൊപ്പം നൽകി. #Kerala #Malayalam #Sabarimala
0 Comments